blog single post
world cinema

ഓസ്‌കാറിന്‌ മുമ്പ് വീണ്ടും റിലീസിന് ഒരുങ്ങി ബ്ലാക്ക്‌ പാന്തർ

ഓസ്കറിന് മുമ്പ് യു.എസ്സില്‍ വീണ്ടും റിലീസിനൊരുങ്ങി ബ്ലാക്ക് പാന്തര്‍. ബ്ലാക് ഹിസ്റ്ററി മാസമായ ഫെബ്രുവരി ആദ്യ വാരം എ.എം.സി തിയേറ്ററില്‍ സൌജന്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് നിര്‍മ്മാതാക്കളായ ഡിസ്നി പിറഞ്ഞു. ഇത് യുണൈറ്റഡ് നീഗ്രോ കോളേജ് ഫണ്ടിലേക്ക് വലിയൊരു സംഭാവന നല്‍കാനും സഹായകമാകുമെന്നും ഡിസ്നി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 2018ല്‍ റിലീസ് ചെയ്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ബ്ലാക്ക് പാന്തര്‍ റിലീസിനൊരുങ്ങുന്നത്.