blog single post
world cinema

ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടനുള്ള ഓസ്‌ക്കാർ പുരസ്‌കാരം റമി മാലെക്കിന്. ബൊഹീമിയൻ റാപ്‌സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടി ഒലിവിയ കോള്‍മാനാണ്. ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജവംശത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ദ ഫേവറിറ്റ്. പത്ത് നാമനിര്‍ദേശങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. റോമയുടെ സംവിധായകന്‍  അല്‍ഫോണ്‍സോ ക്വാറോണാണ് മികച്ച സംവിധായകന്‍. മികച്ച വിദേശഭാഷാ ചിത്രത്തിന് അടക്കം റോമയ്ക്ക്  മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. നെറ്റ് ഫ്ലിക്സിലൂടെ സ്ക്രീന്‍ ചെയ്ത ചിത്രമാണിത്. മികച്ച ഛായാഗ്രാഹയകനുള്ള അവാര്‍ഡും റോമയ്ക്കാണ് ലഭിച്ചത്.