ഹോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജംഗ്ലിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ഒപ്പം ആനവേട്ടയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കൂടി ഉൾപ്പെടുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നായകന്റെ കൈയും ആനയുടെ തുമ്പിക്കൈയും കോർത്തുപിടിച്ചിരിക്കുന്ന ആദ്യ പോസ്റ്ററിലൂടെ തന്നെ ചിത്രം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.