യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 181 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖേന അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 29 ആണ്.ഫയർ ഓഫിസർ, ഇക്കണോമിസ്റ്റ്, സെക്യൂരിറ്റി ഓഫിസർ, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ക്രെഡിറ്റ് ഓഫിസർ, ഫോറസ്റ്റ് ഓഫിസർ എന്നീ വിഭാഗങ്ങളിലാണ് അവസരം. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 122 ഒഴിവുകളുണ്ട്.ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ഫോറസ്റ്റ് ഓഫിസർ തസ്തികകളിൽ യഥാക്രമം 15, 18 ഒഴിവുകളാണുള്ളത്.