മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശർമിളയ്ക്ക് ഇരട്ടക്കുട്ടികൾ പിറന്നു.46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്.ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്.