blog single post
Business

സ്വർണ വില പവന് 28000 രൂപയായി

സ്വർണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്.ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവൻ വിലയിലുണ്ടായ വർധനവ് 2,320 രൂപയാണ്.ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് വർധിപ്പിച്ചതുമാണ് വിലവർധനയ്ക്കുപിന്നിൽ.