സർവീസ് ചാർജ് നൽകാതെ എത്രതവണ വേണമെങ്കിലും എസ്ബിഐയുടെ എടിഎമ്മിൽനിന്ന് പണമെടുക്കാം.കാർഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സേവന നിരക്ക് നൽകാതെ പണമെടുക്കാൻ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുള്ളത്.തിരഞ്ഞെടുത്ത എടിഎമ്മുകളിലാണ് ഈസൗകര്യമുള്ളത്. ഒരു ദിവസം ഒരു അക്കൗണ്ടിൽനിന്ന് പരമാവധി 20,000 രൂപവരെ പിൻവലിക്കാം. ഒറ്റത്തവണ പരമാവധി പിൻവലിക്കാവുന്നത് 10,000 രൂപയുമാണ്.കാർഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാൻ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാൽ ആപ്പ് ഉപയോഗിച്ച് എത്രതവണവേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാം.