ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 വിഭാഗം പെൺകുട്ടികളുടെ ലോങ് ജമ്പിൽ കേരളത്തിന്റെ ആൻസി സോജന് ഗെയിംസ് റെക്കോഡോടെ സ്വർണം. 6.36 മീറ്റർ ചാടിയ ആൻസി കഴിഞ്ഞ വർഷം തമിഴ്നാടിന്റെ ആൻഡ്രിയ ഷെറിന്റെ (6.15) നേട്ടമാണ് മറികടന്നത്. ഇത്തവണ ആൻസിക്ക് വെല്ലുവിളി ഉയർത്തിയ ആൻഡ്രിയ 6.30 മീറ്റർ ചാടി വെള്ളി നേടി. കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവിനാണ് (5.99) വെങ്കലം.