അമ്മയായ ശേഷം ആദ്യമായി കളത്തിലിറങ്ങിയ ടൂർണമെന്റിൽ ഇന്ത്യയുടെ സാനിയ മിർസ സെമിയിൽ. ഹൊബർട്ട് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിന്റെ വനിതാ ഡബിൾസിലാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. യുക്രൈന്റെ നദിയ കിച്ചനോക്കാണ് സാനിയയുടെ പങ്കാളി. ക്വാർട്ടറിൽ സാനിയ സഖ്യം അമേരിക്കയുടെ വാനിയ കിങ്- ക്രിസ്റ്റിന മകഹെയ്ൽ സഖ്യത്തെ 6-2, 4-6 (10-4) തോൽപ്പിച്ചു.