സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്തിന് പരിക്ക്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ബൈക്കിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു.പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാർ അടങ്ങുന്ന സംഘം ഉടൻ സിനിമാ സെറ്റിലെത്തുകയും അജിത്തിനെ പരിശോധിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അജിത്ത് സെറ്റിൽ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.