blog single post
Technology

വാര്‍ത്ത തയ്യാറാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം റോബോട്ട്: തീരുമാനവുമായി മൈക്രോസോഫ്റ്റ്‌

ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റ് അതിന്റെ എംഎസ്എൻ വെബ്സൈറ്റിൽ കരാർ മാധ്യമപ്രവർത്തകരെ മാറ്റി പകരം വാർത്തകൾ തിരഞ്ഞെടുക്കുന്നതിന് യാന്ത്രിക സംവിധാനം ഉപയോഗിക്കാനൊരുങ്ങുന്നുഎംഎസ്എൻ വെബ്സൈറ്റിൽ വാർത്താ ഏജൻസികളിൽ നിന്നുള്ള സ്റ്റോറികൾ എടുക്കുന്നതും തലക്കെട്ടുകളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതും നിലവിൽ മാധ്യമപ്രവർത്തകരാണ്.എന്നാൽ ഇനി മുതൽ കൃത്രിമബുദ്ധി ഈ വാർത്താ നിർമാണ ചുമതലകൾ നിർവഹിക്കുമെന്നാണ് പറയുന്നത്. ബിസിനസ് വിലയിരുത്തലുകളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.