blog single post
Technology

സ്പേസ് എക്‌സ് പേടകം ബഹിരാകാശ നിലയത്തിലെത്തി

കഴിഞ്ഞ ദിവസം വിക്ഷേപിച്ച സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് ബന്ധിപ്പിച്ചു. അമേരിക്കൻ സമയം രാവിലെ 10.29 ന് ഡ്രാഗൺ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു. രണ്ട് നാസ ഗവേഷകരെ വഹിച്ചുള്ള പേടകം അമേരിക്കൻ സമയം ശനിയാഴ്ച വൈകീട്ട് 3.22 നാണ് (ഇന്ത്യൻ സമയം രാത്രി 12.53) വിക്ഷേപിച്ചത്.19 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് ഡ്രാഗൺ ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. പേടകത്തിലെ രണ്ട് ഗവേഷകരും തത്സമയം ഭൂമിയുമായി ആശയവിനിമയം നടത്തുന്നുണ്ട്.

2011 ൽ സ്പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചതിന് ശേഷം അമേരിക്കൻ മണ്ണിൽ നിന്നും അമേരിക്കൻ ഗവേഷകരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്.പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ ഗവേഷകർ രണ്ട് പേരും നിലയത്തിനകത്തേക്ക് പ്രവേശിക്കും. അവിടെയുള്ള ഗവേഷകരുമായി സമയം ചിലവിട്ട ശേഷം ഇരുവരും തിരികെ പുറപ്പെടും