തമിഴ് നിർമ്മാതാവ് വി സ്വാമിനാഥൻ(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ ലളിത. അശോക്, അശ്വിൻ എന്നിവരാണ് മക്കൾ. അശ്വിൻ (കുംകി അശ്വിൻ) തമിഴ് സിനിമാനടനാണ്. ലോക്ഡൗണിനിടെയാണ് അശ്വിൻ വിവാഹിതനായത്.തമിഴ്നാട്ടിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്സിന്റെ ഉടമയായിരുന്നു സ്വാമിനാഥൻ. കെ മുരളീധരൻ, ജി വേണുഗോപാൽ എന്നിവരും കമ്പനി ഉടമകളാണ്.
സംവിധായകൻ പൊന്റാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്.