വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സഹോദരൻ എഹ്സാൻ ഖാൻ കോവിഡ് ബാധിച്ച് മരിച്ചു. 90 വയസ്സായിരുന്നു. ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസൽ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്.ഇവരുടെഇളയ സഹോദരൻ അസ്ലം ഖാനും(88) നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് അസ്ലം മരിക്കുന്നത്. മഞ്ഞപ്പിത്തവും പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും തുടർന്ന് അവയങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അദ്ദേഹത്തിന്റെ മരണകാരണമായത്.