blog single post
All New

ഇഗ സ്വിയാറ്റക്കിന് ഫ്രഞ്ച് ഓപ്പൺ കിരീടം

പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പൺ കിരീടം. പത്തൊൻപതുകാരിയായ ഇഗ സ്വിയാറ്റെക്ക് ഫൈനലിൽ അമേരിക്കയുടെ സോഫിയ കെനിനെ തോൽപ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ആരുജയിച്ചാലും അത് പുതിയൊരു ചരിത്രമാകുമെന്നുറപ്പിച്ചാണ് ഇരുവരും കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്. സോഫിയയെ 6-4, 6-1 എന്ന സ്കോറിനാണ് ഇഗ തോൽപ്പിച്ചത്.സീഡില്ലാതാരമായ ഇഗ കളിയുടെ സർവ മേഖലയിലും സോഫിയയേക്കാൾ മുൻപന്തിയിലായിരുന്നു. ഈ വിജയത്തോടെ ആദ്യമായി ഗ്രാൻഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി.


ടൂർണമെന്റിലുടനീളം ഒരു സെറ്റ് പോലും വിട്ടുനൽകാതെയാണ് ഇഗ കിരീടം നേടിയത്. 2007-ൽ ജസ്റ്റിൻ ഹെനിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഇഗ. സിമോണ ഹാലെപ്, മാർക്കേറ്റ വോൻഡ്രൗസോവ തുടങ്ങിയ മുൻനിര താരങ്ങളെ വീഴ്ത്തിയാണ് ഇഗ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്