സംസ്ഥാനത്തുടനീളം വോഡഫോൺ ഐഡിയ (വി) നെറ്റ് വർക്കുകൾ തകരാറിലായതായി റിപ്പോർട്ട്. വൈകീട്ട് 4.30-ഒടെയാണ് തകരാർ രൂക്ഷമായത്.കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്നം രൂക്ഷമാണെന്ന് ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ പ്രശ്നം നേരിടുന്നുണ്ടെന്നാണ് വിവരം. നിരവധി ഉപയോക്താക്കൾ തങ്ങൾക്ക് നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന പരാതി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.എന്താണ് തകരാറുണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല. കനത്ത മഴയെ തുടർന്ന് പൂനെയിലും മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളിലും വി നെറ്റ് വർക്ക് തകരാറിലായിരുന്നു.