യു.എ.ഇയിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർധന. 1,826 പേർക്ക് ഇന്ന് രോഗം ഭേദമായി. 1,491 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 6,395 പേർ ചികിത്സയിലാണ്. ഒന്നേകാൽ ലക്ഷം പരിശോധനകൾ കൂടി പുതുതായി നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം ഒന്നേകാൽ കോടി പിന്നിട്ടു. 123,764 പേർക്കാണ് യുഎഇയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 116,894 പേർ രോഗമുക്തി നേടി.