blog single post
Bollywood

മയക്കുമരുന്ന് കേസ്: നിർമാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ അറസ്റ്റിൽ

ചലച്ചിത്ര നിർമ്മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയിദിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്.ഫിറോസിന്റ ജുഹുവിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പത്ത് കിലോയോളം മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്തതിന് ശേഷം ഷബാന സയിദിനെ നേരെ കൊണ്ടുപോയത് മെഡിക്കൽ ടെസ്റ്റിനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും.


കേസുമായി ബന്ധപ്പെട്ട് ഫിറോസ് നാദിയാവാലയോടും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്. എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ സുൽത്താൻ എന്ന് വിളിക്കുന്ന വാഹിദ് അബ്ദുൽ ഖാദർ ഷെയ്ക്ക് എന്നയാളെ നേരത്ത എൻ.സിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫിറോസിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഹേര ഫേരിയുടെ നിർമ്മാതാവാണ് ഫിറോസ്