blog single post
Football

തോറ്റു തുടങ്ങി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം.  67-ാം മിനിട്ടിൽ ഫിജി താരം റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാനാവാത്തതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.  ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടർച്ചായ അഞ്ചാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടനമത്സരത്തിൽ കളിക്കുന്നത്.