ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ ഇന്ന് മുംബൈ എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് 7.30 ന് തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്. അതിനുവേണ്ടി ടീം ഉടച്ചുവാർത്തിട്ടുമുണ്ട്. ജെറാർഡ് ന്യൂസാണ് നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ. മറുഭാഗത്ത് സെർജിയോ ലൊബേറ പരിശീലകനാകുന്ന മുംബൈ എഫ്.സി മികച്ച ടീമിനെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ശുഭാശിഷ് റോയ്, അശുതോഷ് മെഹ്ത, ബെഞ്ചമിൻ ലാംബോട്ട്, ബ്രിട്ടോ, ഖാസ കമാറ, ഫെഡെറിക്കോ ഗലേഗോ, ക്വെസി അപ്പിയ, ഇഡ്രിസ സില്ല എന്നിവർ അണിനിരക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 4-2-3-1 ഘടനയിലാകും കളിക്കുക.