blog single post
Football

ഗോവ-നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ

ഐ എസ് എല്ലിലെ 12 ആം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ്റ്റ് - എഫ്.സി ഗോവ മല്‍സരം സമനിലയില്‍. ഇതോടെ കഴിഞ്ഞ സീസണിലെ ലീഗ് ചാമ്പ്യന്മാരായ എഫ്.സി ഗോവയ്ക്ക് ഈ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയ കളിയിലെ ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

മത്സരം മികച്ച രീതിയിൽ തുടങ്ങിയത് എഫ്.സി ഗോവ ആയിരുന്നെങ്കിലും ആദ്യ ഗോൾ വന്നത് നോർത്ത് ഈസ്റ്റിന്‍റെ വക ആയിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്‌കോര്‍ ചെയ്തപ്പോള്‍ ഗോവയ്ക്കായി ഇഗോര്‍ അംഗുളോയാണ് സമനില ഗോള്‍ നേടിയത്.