ഐ.എസ്.എല്ലിൽ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരേ എഫ്.സി ഗോവയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ഏഴാം സീസണിൽ ഗോവയുടെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് കയറി. 30-ാം മിനിറ്റിലും ഇൻജുറി ടൈമിലും ഇഗോർ അംഗുളോയും 52-ാം മിനിറ്റിൽ ജോർജ് മെൻഡോസയുമാണ് ഗോവയ്ക്കായി സ്കോർ ചെയ്തത്. 90-ാം മിനിറ്റിൽ വിസന്റെ ഗോമസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത്.