blog single post
Bollywood

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ

ബോ​ളി​വു​ഡ് താ​രം ആ​ര്യ ബാ​ന​ർ​ജി​യെ(33) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്ക​ൻ കോ​ൽ​ക്ക​ത്ത​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​യ ജോ​ലി​ക്കാ​രി കോ​ളിം​ഗ് ബെ​ല്ല് അ​ടി​ച്ചി​ട്ടും ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും ആ​ര്യ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ബെ​ഡ്റൂ​മി​ൽ​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​ത്. ആ​ര്യ ഇ​വി​ടെ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

2011ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി ചി​ത്ര​മാ​യ ദ് ​ഡേ​ർ​ട്ടി പി​ക്ച്ച​റി​ൽ വി​ദ്യാ ബാ​ല​നോ​ടൊ​പ്പം അ​ഭി​ന​യി​ച്ചാ​ണ് ആ​ര്യ ശ്ര​ദ്ധ നേ​ടി​യ​ത്

Image may contain: 1 person, text that says 'FIRSTRING GobalOnineTution Tuition Global 星 LEARN ഇനി കുട്ടികൾ പഠിക്കും നിങ്ങൾ കരുതിയതിലും അപ്പുറം മിടുക്കരായി. Tuition Online from Firstring ഇന്നുതന്നെ വിളിക്കു +971 50362 1032 /Mazharudheen +9715 486 864226/ Jayachandran www.gotedu.co.uk facebook.com/firstring.co.u'