blog single post
UK

യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസംബർ 31 അർദ്ധരാത്രി വരെയാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.  മുൻകരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അർദ്ധ രാത്രിക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോൾ നിർബന്ധിത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികർക്കും പരിശോധന നിർബന്ധമാണ്.  ട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് നിരവധി രാജ്യങ്ങൾ യുകെയിലേക്കുള്ള വിമാന ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.Image may contain: text that says '- Low CostStay വാഗമണ്ണിൻ്റെ വാഗമ മൊട്ടകുന്നുകളെ പ്രണയിക്കാൻ കൊതിയുള്ളവർക്ക്... LOW COST STAY VAGAMON Book Now +91 99479 2 0009, +91 99479 3 0009'