ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ആസ്റ്റൻവില്ല ക്ലബിന്റെ താരങ്ങൾക്കും സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്നു പരിശീലന മൈതാനങ്ങൾ അടയ്ക്കുകയും പരിശീലനം നിർത്തിവയ്ക്കുകയും ചെയ്തു.
കോവിഡ് ഭീഷണി നേരിടുന്ന നാലാമത്തെ പ്രീമിയർ ലീഗ് ക്ലബാണ് ആസ്റ്റൻവില്ല. ഇതോടെ ശനിയാഴ്ച നടക്കേണ്ട ആസ്റ്റൻവില്ല-ലിവർപൂൾ മത്സരം പ്രതിസന്ധിയിലായി. ലിവർപൂളിനെതിരായ മത്സരത്തിൽ അണ്ടർ 23 ടീമംഗങ്ങളെ ഇറക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
ജൂണിലാണ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിച്ചത്. മാഞ്ചെസ്റ്റര്‍ സിറ്റിയിലും ഫുള്ഹാമിലുമാണ് ഏറ്റവുമധികം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനിടയിലും മത്സരം കൃത്യമായി നടത്തുമെന്ന് അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്.