blog single post
world cinema

ഡസ്റ്റിൻ ഡൈമണ്ട് അന്തരിച്ചു

അമേരിക്കൻ നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ ഡസ്റ്റിൻ ഡൈമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു.ആഴ്ചകൾക്ക് മുൻപാണ് നടന് അർബുദം സ്ഥിരീകരിച്ചത്. എന്നാൽ അപ്പേഴേക്കും ചികിത്സ ഫലിക്കാത്തവിധത്തിൽ ശരീരമാകെ പടർന്നിരുന്നു. തിങ്കളാഴ്ചയോടെ നില വഷളായി. ചൊവ്വാഴ്ച രാവിലെ പുലർച്ചെ 2 മണിക്കായിരുന്നു അന്ത്യം.ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് അമേരിക്കൻ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്കേപ്പ് തുടങ്ങിയ ടിവി സീരിയലുകളിൽ വേഷമിട്ടു. സേവ്ഡ് ബൈ ദ ബെൽ എന്ന സീരിയലിലൂടെ ശ്രദ്ധനേടി. ലോങ്ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടനവധി റിയാലിറ്റിഷോകളിൽ അവതാരകനായും മത്സരാർഥിയായും ഡസ്റ്റിൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Image may contain: text that says 'THISHOTEL HAS Wi-Fi ACCESS Low CostSlay FREE W1F1 1S AVAILABLE AND EVEN OF GOOD QUALITY IN THE ROOM. Call 092076 79640 Email: shibujoseph79@gmail.com'