ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ. 2015ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല. വന്‍തോതിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഇറാന് അവസാനിപ്പിക്കണമെന്നും ബൈഡന് പറഞ്ഞു.
ചർച്ചക്കുള്ള മുന്നോടിയായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ നേതൃത്വം അറിയിച്ചത്. എന്നാൽ ചർച്ചക്ക് മുന്നുപാധി നിർണയിക്കാൻ സാധിക്കില്ലെന്നാണ് ബൈഡൻ പരോക്ഷമായി സൂചിപ്പിച്ചത്. യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്തിയ നീക്കം പിൻവലിക്കാൻ ഇറാൻ തയാറായാൽ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകുമെന്നാണ് ബൈഡൻ നൽകുന്ന സൂചന.
എന്നാല്‍ ആണവക്കരാര്‍ അംഗീകരിക്കണമെങ്കില്‍ അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആവശ്യപ്പെട്ടിട്ടുണ്ട്. ആണവ കരാറിനു മേൽ ഇനി തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറയുന്നു.
