അഗര്‍ത്തല: ഇന്ത്യയ്ക്കൊപ്പം അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും ഇതിനാണ് അമിത്ഷാ പദ്ധതി ഇട്ടിരിക്കുന്നതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് . അഗര്‍ത്തലയില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുല്‍ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ പാര്‍ട്ടി നടത്തിയ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് അമിത്ഷായുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിടുന്നതിനിടെയാണ് ബിപ്ളവ് ഇങ്ങനെ പറഞ്ഞത്. 'അപ്പോള്‍ അമിത് ഷാ ആയിരുന്നു ബി ജെ പിയുടെ ദേശീയ പ്രസിഡന്റ്. ചര്‍ച്ചയ്ക്കിടെ, നിരവധി സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചു എന്ന് പാര്‍ട്ടിയുടെ സംസ്ഥാനത്തെ നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവല്‍ പറഞ്ഞു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി അധികാരമുറപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞു. അമിത് ഷാ ഇങ്ങനെ പറഞ്ഞപ്പോള്‍ ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലുളള നിരവധിപേര്‍ ഉണ്ടായിരുന്നു'- ബിപ്ലബ് പറഞ്ഞു. ബിപ്ളവിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയും ട്രോളര്‍മാരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.
ത്രിപുരമുഖ്യമന്ത്രിയുടെ പരാമര്‍ശം ട്രോളര്‍മാര്‍ ഏറ്റെടുത്തുകഴിഞ്ഞു. മഹാഭാരതകാലത്ത് തന്നെ ഇന്റര്‍നെറ്റ് സൗകര്യം നിലനിന്നിരുന്നു എന്ന് അദ്ദേഹം പറഞ്ഞത് ഏറെ പരിഹസിക്കപ്പെട്ടിരുന്നു.
#bjp #biplabdev #cm #tripura