blog single post
Latest

നടി ഓവിയ ഹെലനെതിരേ കേസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനത്തിനു മുന്നോടിയായി ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്ത നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്‌നാട് ബിജെപി ലീഗല്‍ വിങ് അംഗമായ അലക്‌സിസ് സുധാകര്‍ നല്‍കിയ പരാതിയില്‍ എഗ്മോര്‍ പോലിസ് ആണ് കേസെടുത്തത്. ഓവിയയുടെ ട്വീറ്റിനു പിന്നിലെ ഉദ്ദേശ്യം അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ഓവിയയുടെ ട്വീറ്റിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധവുമായി ഇറങ്ങുകയും അത് ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ പ്രവൃത്തി ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണം. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരും ക്രിമിനലുകളെ പിന്തുണയ്ക്കുന്നതുമാണ് ട്വീറ്റ് എന്നു സംശയിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഓവിയ വിദേശ രാജ്യങ്ങളുമായി നടത്തിയ ആശയ വിനിമയം പരിശോധിക്കണം. പാസ്‌പോര്‍ട്ട് പരിശോധിച്ച്‌ അവര്‍ ഇന്ത്യക്കാരി തന്നെയാണോയെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


#modi #goback #oviahelen #chennai #india #media;