ചണ്ഡിഗഡ്: കേന്ദ്ര സർക്കാരിനും ബിജെപിക്കും ഒടുവിൽ മനസ്സിലായിത്തുടങ്ങി കർഷകരുടെ പ്രതിഷേധ മൂർച്ച പഞ്ചാബ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കര്‍ഷക രോഷത്തില്‍ ചാമ്പലായി ബിജെപി. ഫലം പ്രഖ്യാപിച്ച ഏഴില്‍ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് തൂത്തുവാരി. ബിജെപി കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച ഫലങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതും.
മോഗ, ഹോഷിയാര്‍പുര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബതാല, ബതിന്ഡ എന്നീ ഏഴ് മുനിലിപ്പല്‍ കോര്‍പ്പറേഷനുകളും പാര്‍ട്ടി ഭരണം പിടിച്ചു. 53 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് തിളക്കമാര്‍ന്ന ജയം സ്വന്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ബതിന്ഡയില് കോണ്‍ഗ്രസ് 50 ല്‍ 43 വാര്‍ഡുകളിലും ജയിച്ചു. അബോഹറില്‍ 50 വാര്‍ഡില്‍ ഒരിടത്തുമാത്രമാണ് പരാജയം നേരിട്ടത്. കപൂര്‍ത്തലയില്‍ 40 സീറ്റില്‍ മൂന്നെണ്ണം മാത്രം ശിരോമണി അകാലിദള്‍ വിജയിച്ചപ്പോള്‍ മറ്റ് സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
109 നഗര്‍ പഞ്ചായത്തിലേക്കും മുനിസിപ്പല്‍ കൗണ്സിലുകള്ക്കുമുള്ള തെരഞ്ഞെടുപ്പില്‍ ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും മിക്ക സ്ഥലങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്.
കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബില്‍, നിയമങ്ങള്‍ പാസാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പില്‍ ജനരോഷം വ്യക്തമാണ്. മുന്‍ ബിജെപി മന്ത്രി ത്രിക്ഷന് സൂദിന്റെ ഭാര്യ ഹോഷിയാര്‍പൂരില്‍ നിന്ന് തോറ്റു.
#pm #primeminister #india #modi #punjab #election #bjp;