blog single post
Keralam

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം തീ​ർ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ർ​ച്ച

സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ സ​മ​രം തു​ട​രു​ന്ന പി​എ​സ് സി ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ വൈ​കി​ട്ട് ആ​ദ്യ ച​ർ​ച്ച ന​ട​ത്തും. 26 ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച ത​യാ​റാ​കു​ന്ന​ത്.
ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ർ​ച്ച​യാ​ണ് വൈ​കി​ട്ട് 4.30ന് ​നി​ശ്ചി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളാ​യി ച​ർ​ച്ച​യ്ക്ക് എ​ത്തും. സ​മ​രം ചെ​യ്യു​ന്ന എ​ല്ലാ വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കും.
സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ സ്വാ​ഗം ചെ​യ്യു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ന്നെ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​വ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും സ​മ​ര​ക്കാ​രു​ടെ നേ​താ​വ് ല​യ രാ​ജേ​ഷ് പ്ര​തി​ക​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ട് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.
സ​മ​രം തീ​ർ​ക്കാ​ൻ ച​ർ​ച്ച വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​രി​ന് സി​പി​എം നേ​തൃ​ത്വം നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ങ്ങി​യ​ത്. ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യെ​ങ്കി​ലും സി​പി​എം നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും സ​മ​ര​ത്തി​നെ​തി​രേ പ​ര​സ്യ നി​ല​പാ​ട് തു​ട​രു​ക​യാ​ണ്.


May be an image of furniture, bedroom and text that says ':: Low CostStay സ്വകാര്യതമാനിക്കുന്ന കപ്പിൾ ഫ്രണ്ട്‌ലി റൂമുകൾ ഇടതടവില്ലാതെ സേവനം ഉറപ്പാക്കി... LOW COST STAY VAGAMON www.facebook.com/lowcoststay Book Now +91 99479 2 0009 +91 99479 3 0009'