കൊച്ചി: പറഞ്ഞതെല്ലാം ബൂമറാങ് ആകുന്ന പ്രതിപക്ഷ നേതാവിന്റെ കളിക്ക് വീണ്ടും അതേഗതി. ഇഎംസിസി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് മന്ത്രി മെഴ്സികുട്ടിയമ്മയ്ക്കെതിരെ ഇന്നലെ ഉയര്‍ത്തിയ ഫോട്ടോ തെളിവാണ് ഏറ്റവും പരിഹാസ്യം ആയതും. കമ്പനികളുടെ അധികാരികള്‍ മന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഫോട്ടോയാണ് കരാര്‍ ഒപ്പിടുന്ന ചിത്രമായി ചെന്നിത്തല വ്യാഖ്യാനിച്ചത്.
കേരളത്തിന്റെ തീരം വിദേശ ട്രോളിങ്ങിന് വിട്ടുകൊടുക്കാനുള്ള കരാർ ഒപ്പിടുന്ന ചിത്രം എന്നായിരുന്നു പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തിയത്. ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്കരണ യൂണിറ്റ് തുടങ്ങുന്നതിനാണെന്ന് രേഖയില്‍ നിന്ന് വ്യക്തമാണ്. ഇതിനെയാണ് കേരളത്തിന്റെ തീരം അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതിയെന്ന തരത്തില്‍ ചെന്നിത്തല പറഞ്ഞത്.
മത്സ്യ സംസ്കരണ യൂണിറ്റിന് വേണ്ടി നൂറുകോടി രൂപയുടെ പദ്ധതിയാണ് ഇഎംസിസി അപേക്ഷ നല്‍കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇത് 5000 കോടിയുടേതാക്കി.
#emcc #rameshchennithala #udf #ldf #scandal