രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,10,05,850 ആയി.
പുതിയതായി 83 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ കോവിഡ് മരണങ്ങൾ 1,56,385 ആയി. ഇതിനോടകം 1.11 കോടി പേർക്ക് കോവിഡ് വാക്സിൻ ലഭിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ മഹാരാഷ്ട്ര. കേരളം, പഞ്ചാബ്, ചത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനമുള്ളത്. മഹാരാഷ്ട്രയിലെ സ്ഥിതി രൂക്ഷമാണ്.