ദാദ്രനഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച മുബൈയിലെ ഹോട്ടൽ മുറിയിലാണ് മോഹൻ ദേൽകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രാഥമിക അന്വഷണത്തിൽ ആത്മഹത്യയാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പോസ്റ്റ്മോർട്ടത്തിന് ശേഷമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളു.2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മോഹൻ ദേൽക്കർ കോൺഗ്രസ് വിട്ടത്. കഴിഞ്ഞ വർഷം ദാദ്ര നഗർ ഹവേലിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജെഡിയുവുമായി ഇദ്ദേഹം സഹകരിച്ചിരുന്നു.