blog single post
International

മ്യാൻമർ സൈന്യത്തിന്റെ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തു

മ്യാൻമർ സൈന്യത്തിന്റെ പ്രധാന പേജ് ഫെയ്സ്ബുക്ക് നീക്കം ചെയ്തു. അക്രമണത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനായുള്ള കമ്പനി ചട്ടത്തെ അടിസ്ഥാനമാക്കിയാണ് നടപടി. രണ്ട് ദിവസം മുമ്പ് മ്യാൻമറിലെ സൈനിക അട്ടിമറിയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.ടാറ്റ്മാഡോ എന്ന പേരിലാണ് മ്യാൻമർ സൈന്യം അറിയപ്പെടുന്നത്. ട്രൂ ന്യൂസ് പേജ് ഇപ്പോൾ ഫെയ്സ്ബുക്കിൽ ലഭ്യമല്ല.

പ്രസിഡന്റ് വിൻ മിന്റ്, ഭരണകക്ഷിയായ നാഷമൽ ലീഗ് ഫോർ ഡെമോക്രസിയുടെ നേതാവും നൊബേൽ പുരസ്കാര ജേതാവുമായ ആങ് സാൻ സ്യൂചി അടക്കമുള്ളവരെ തടവിലാക്കിയാണ് മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചെടുത്ത് ഒരു വർഷത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.