ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. സെക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ പ്രതിഷേധം.നഗരത്തിലൂടെ സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.നിങ്ങള്‍ (പ്രധാനമന്ത്രി) എ.സി കാറുകളില്‍ നിന്ന് പുറത്തുവന്ന് ആളുകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് കാണണം, അങ്ങനെയെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ഇന്ധനവില കുറയ്ക്കും,” വദ്ര പറഞ്ഞു.