ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് മരിച്ചത്.
പിസിആർ വാനിനുള്ളിൽ വച്ച് നെഞ്ചിൽ സ്വയം വെടിയുതിർക്കുകയായിരുന്നു. സഖിറ മേൽപ്പാലത്തിന് സമീപം ഡ്യൂട്ടിയിലായിലായിരുന്നു ഇയാൾ.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ഡൽഹി പോലീസ് അറിയിച്ചു.