പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതായി ഡിഎംആർസി. ഗതാഗതത്തിന് സജ്ജമായി അടുത്ത വെള്ളിയാഴ്ച സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി അധികൃതർ അറിയിച്ചു.
പാലത്തിലെ ഭാര പരിശോധന ഇന്നു മുതൽ തുടങ്ങും. അതേസമയം, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ പാലാരിവട്ടം മേൽപാലം ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നു നൽകാനാണ് സർക്കാർ നീക്കം