blog single post
India

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി പോലീസ് കസ്റ്റഡിയിൽ

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചിറ്റൂർ ജില്ലയിലേക്ക് എത്തിയ നായിഡുവിനെ റെനിഗുണ്ട പൊലീസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു.

വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാൻ നായിഡു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു

May be an image of ‎1 person and ‎text that says '‎First ts dm സുന്ദരിമാരുടെ ആ ആത്മവിശ്വാസം ഇനി ഉയരും ഒരുപടി ع ആത്മവിശ്വാസവും സവും സൗന്ദര്യസങ്കൽപങ്ങളും ഇനി തീർക്കും നിങ്ങളുടെ ലോകം... FIRST TOP MODELS REGIST RNOW 3‎'‎‎