blog single post
India

രാമക്ഷേത്ര നിർമാണത്തിനായി സംഭാവനയായി ലഭിച്ചത് 2100 കോടി രൂപ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ. ക്ഷേത്ര നിർമാണത്തിനായുള്ള പണം സ്വരൂപിക്കാൻ ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം അവസാനിച്ചതായും രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.ജനുവരി 15 മുതൽ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനിച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ക്ഷേത്ര ടെസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാൽ ഇതിനെക്കാൾ 1,000 കോടിയോളം രൂപ അധികമായി ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവനയായി എത്തി.രാജ്യത്തെ വിദൂര ഗ്രാമങ്ങളിലെ താമസക്കാർ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളുടെയും ഉദാരമായ സംഭാവനകളോടെയാണ് ധനസമാഹരണ യജ്ഞം അവസാനിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെ ആകെ സംഭാവന 2,100 കോടി രൂപ കടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.