blog single post
Mallu star world

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മമ്മൂട്ടി

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് നടന്‍ മമ്മൂട്ടി. ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് തന്‍റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല എന്ന് മമ്മൂട്ടി പറഞ്ഞു. താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് തല്‍ക്കാലമില്ലെന്നായിരുന്നു മറുപടി. പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.

May be an image of ‎1 person and ‎text that says '‎First ts dm സുന്ദരിമാരുടെ ആ ആത്മവിശ്വാസം ഇനി ഉയരും ഒരുപടി ع ആത്മവിശ്വാസവും സവും സൗന്ദര്യസങ്കൽപങ്ങളും ഇനി തീർക്കും നിങ്ങളുടെ ലോകം... FIRST TOP MODELS REGIST RNOW 3‎'‎‎