ലോസ് ഏയ്ഞ്ചൽസ് : ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഗ്രാമി പുരസ്കാരവേദിയില്‍ 'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം' എന്നെഴുതിയ മാസ്ക് ധരിച്ച് പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്. മാര്‍ച്ച് 14ന് ലോസ് ഏയ്ഞ്ചൽസിലെ ഗ്രാമി അവാര്‍ഡ്സ് 2021ന്റെ വേദിയിലാണ് 'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം' എന്നെഴുതിയ കറുത്ത മാസ്ക് ധരിച്ച് ലില്ലി സിങ് എത്തിയത്.
കറുത്ത വസ്ത്രവും മാസ്കും ധരിച്ച് ഗ്രാമി റെഡ് കാര്‍പറ്റിലെത്തിയ ലില്ലി സിങ്ങിന്റെ ചിത്രങ്ങള്‍ വൈറലായി. 'റെഡ് കാര്‍പറ്റ്/ അവാര്‍ഡ് ദാന ചടങ്ങിലെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം ലഭിക്കുമെന്നറിയാം. മാധ്യമങ്ങള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചോളൂ' -ചിത്രം പങ്കുവെച്ച് ലില്ലി സിങ് കുറിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി ലോകപ്രശ്സ്തര് രംഗത്തെത്തിയിരുന്നു. പോപ് ഗായി റിഹാനയുടെ ട്വീറ്റ് കേന്ദ്രത്തിനും സംഘ്പരിവാര്‍ അനുകൂലികള്‍ക്കും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. റിഹാനയെ കൂടാതെ
കര്‍ഷക സമരത്തിന് പിന്തുണയുമാെയത്തിയ കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരുന്നു.
#india #farmers #strike #grammyaward #leftfront #lillysingh