blog single post
Latest

തൃശൂർ എടുക്കുന്നില്ല !

കൊച്ചി: "തൃശൂർ ഞാനിങ്ങു എടുക്കുവാ " എന്ന ഹിറ്റ്‌ ഡയലോഗ് എന്തായാലും ഇത്തവണ ആവർത്തിക്കാതെ ബിജെപി സ്ഥാനാര്‍ഥി സുരേഷ്‌ഗോപി. തൃശ്ശൂരില്‍ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പാര്‍ടി നിര്‍ദേശപ്രകാരമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുരേഷ്‌ഗോപി. ആശുപത്രി വിട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം കോവിഡ് വാക്സീന്‍ എടുത്ത ശേഷം ആയിരിക്കും തൃശൂരിലടക്കം പ്രചരണ രംഗത്ത് സജീവമാകുകയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ടി നിര്‍ദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാര്‍ടി മുന്നോട്ട് വെച്ച നാലു മണ്ഡലങ്ങളില്‍ നിന്നും തൃശൂര്‍ താന്‍ തെരഞ്ഞെടക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. ഒടുവില്‍ തൃശൂരില്‍ തന്നെ സ്ഥാനാര്‍ഥിയാകുകയായിരുന്നു.


#kerala #assembly #election #bjp #sureshgopi