blog single post
Latest

യുഡിഎഫിന് നെഞ്ചിടിപ്പ് !

ന്യൂഡല്‍ഹി: യുഡിഎഫിന് നെഞ്ചിടിപ്പേറ്റി  സോളാര്‍ പീഡനകേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കേസിലെ പരാതിക്കാരി നേരി​ട്ടെത്തി ഇന്ന്​ മൊഴി നല്‍കുമെന്നാണ്​ വിവരം. സി.ബി.ഐ ഡയറക്​ടര്‍ ജനറല്‍ യോഗേഷ്​ ചന്ദര്‍ മോദിക്കു സരിത സോളാർ രേഖകൾ കൈമാറും !

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന്​ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. തുടര്‍ന്ന്​ ഇതുമായി ബന്ധപ്പെട്ട പരാതിയുടെ പകര്‍പ്പ്​ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐക്ക്​ കൈമാറുകയാണുണ്ടത്​. ഈ പരാതിയില്‍ കഴമ്ബുണ്ടോയെന്ന പ്രാഥമിക അന്വേഷണമാണ്​ ഇപ്പോള്‍ നടക്കുന്നത്​.

പ്രാഥമിക അന്വേഷണത്തിന്​ ശേഷമാവും കേസില്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​ത്​ തുടര്‍ നടപടികള്‍ സ്വീകരിക്കണോയെന്ന്​ സി.ബി.ഐ തീരുമാനിക്കുക. കേസിൽ തുടരന്വേഷണം സിബിഐ പ്രഖ്യാപിച്ചാൽ അത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും.


#solar #oommenchandy #sarithanair #cbi