blog single post
Latest

ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

കൊല്ലം: സ്വര്‍ണക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം ഇരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? എന്ന ചോദ്യത്തിലൂടെ സ്വർണ്ണക്കടത്തില്‍ ഗുരുതര സൂചനയാണ് മുഖ്യമന്ത്രി പുറത്ത്‌വിട്ടത് എന്നാണ് നിരീക്ഷകർ കരുതുന്നത്. അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഗുരുതര സൂചനകൾ ഉള്ള ചോദ്യങ്ങൾ മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നത്.

9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്? എന്തിന്? എന്നും പിണറായി വിജയന്‍ ചോദിച്ചു. സ്വര്‍ണം കടത്തിയവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടോ? പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടും എളുപ്പത്തില്‍ എങ്ങനെ ജാമ്യം കിട്ടി? സ്വര്‍ണക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം ഇരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയും ഉത്തരവാദിത്വവുമാണ് എന്നാല്‍ പ്രത്യേക കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കാഴ്വഴക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നത് നിയമസഭാ അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് ഈ അവകാശം ലംഘിക്കപ്പെട്ടത് നിയമപരമായി ചോദ്യം ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക കാരണങ്ങളൊന്നും പറയാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്തിനാണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അങ്ങനെ ഒരുതാല്‍പര്യത്തിന് വഴങ്ങിക്കൊടുത്തത് എന്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 


#swapna #kerala #chief #minister #customs #gold #smuggling #amitshah;