ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ദിവസമായി കടുത്ത പനി അലട്ടിയിരുന്ന താരം തിങ്കളാഴ്ചയാണ് പരിശോധനയ്ക്ക് വിധേയയായത്. വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു.
അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ പരിക്ക് മൂലം ഹർമൻപ്രീതിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. താരത്തിന് പകരം സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
കോവിഡ് ബാധിതയാകുന്ന രണ്ടാമത്തെ വനിതാ ഇന്ത്യൻ താരമാണ് ഹർമൻപ്രീത്. കഴിഞ്ഞ ഒക്ടോബറിൽ പേസർ മൻസി ജോഷിക്കും കോവിഡ് പിടിപെട്ടിരുന്നു.