കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഏപ്രില്‍ 30 വരെയായിരിക്കും കര്‍ഫ്യൂ നിലനിൽക്കുക.സംസ്ഥാനത്തുടനീളം രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളും ഈ കാലയളവിൽ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.