രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർധൻ. കോവിഡ് വാക്സിൻ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയുടെയും ആന്ധ്രപ്രദേശിന്റെയും അറിയിച്ചതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി."ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും", ഹർഷ വർധൻ പറഞ്ഞു.മുംബൈ നഗരത്തിലെ വാക്സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോറി പെഡ്നേക്കർ അഭിപ്രായപ്പെട്ടിരുന്നു.