blog single post
Keralam

സം​സ്ഥാ​ന​ത്ത് 3,502 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,502 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 131 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 3,097 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 258 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 31,493 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,08,078 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (103), സൗ​ത്ത് ആ​ഫ്രി​ക്ക (7), ബ്ര​സീ​ല്‍ (1) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 111 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 105 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,554 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.78 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,35,14,740 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.


May be an image of text that says 'Low CostSlay Cost A perfect blend of luxury and comfort Low Cost Stay, Mob: 9207679640, Email: shibujoseph79@gmail.com'