സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ സംഗീത സംഗീത അക്കാദമി പുരസ്കാരം പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.1927 മെയ് 31 ന് ബോംബെയിലാണ് (മുംബൈ) ജനനം. ബാല്യകാലം മുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു.